എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ റമദാന്‍ പ്രഭാഷണം: വന്‍ ജനപ്രവാഹം; ഒരു ദിവസം കൂടി കൂട്ടി സംഘാടക സമിതി

കാസര്‍കോട്:
എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റഹ്‌മത്ത് നഗര്‍ ചെങ്കളയിലെ നയ്ഫ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന റമദാന്‍ പ്രഭാഷണത്തിലേക്ക് വിശ്വാസികളുടെ വന്‍ ജനപ്രവാഹമാണ് അനുഭവപ്പെട്ടത്. റമളാന്റെ ആത്മീയ സന്ദേശങ്ങള്‍ ശ്രവിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഇന്നലെ സംഗമിച്ചു.
വിശ്വാസികളുടെ ആവേശവും ആവശ്യമും പരിഗണിച്ച് റമദാന്‍ പ്രഭാഷണം ഒരു ദിവസം കൂടി നീട്ടാന്‍ സംഘാടക സമിതി തീരുമാനിച്ചു. ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം ഇന്ന് രാവിലെ 9 മണിക്ക് നയ്ഫ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ വീണ്ടും റമദാന്‍ പ്രഭാഷണം നടത്തും.
ഇന്നലെ നടന്ന പരിപാടി സമസ്ത ജില്ലാ മുശാവറ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സലാം അസ്ഹരി റഹ്‌മത്ത് നഗര്‍ ആമുഖ പ്രഭാഷണം നടത്തി.
നയ്ഫ് ഓഡിറ്റോറിയം മാനേജ്‌മെന്റിനുള്ള എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം എം.എ.എച്ച് അഷ്‌റഫ് സാഹിബിന് സമസ്ത മദ്രസ മാനേജ്‌മെന്റ് ട്രഷറര്‍ സി.എം അബ്ദുല്‍ ഖാദര്‍ ഹാജി സമര്‍പ്പിച്ചു. സമീര്‍ ചാലയ്ക്ക് എം.എ.എച്ച് മഹ്‌മൂദ് ഹാജി ചെങ്കള ഉപഹാരം നല്‍കി.
സമസ്ത മദ്രസ മാനേജ്‌മെന്റ് സെക്രട്ടറി റഷീദ് ബെളിഞ്ചം മുഖ്യാതിഥിയായി സംബന്ധിച്ചു. സിദ്ധീഖ് നദ്വി ചേരൂര്‍,
സത്താര്‍ ഹാജി അണങ്കൂര്‍, കണ്ടത്തില്‍ ഹാജി, മുനീര്‍ അണങ്കൂര്‍, ഖാദര്‍ ബേര്‍ക്ക, ഹാരിസ് ദാരിമി ബെദിര, മുഹിയുദ്ദീന്‍ അസ്ഹരി മാണിക്കോത്ത്, അഷ്‌റഫ് മിസ്ബാഹി, അസീസ് അശ്‌റഫി പാണത്തൂര്‍, ഫാറൂഖ് ദാരിമി കൊല്ലംപാടി, മൊയ്തീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള, യൂനുസ് ഫൈസി കാക്കടവ്, അബ്ദുല്ല യമാനി മേല്‍പ്പറമ്പ്, അന്‍താസ് ചെമ്മനാട്, ഹാഫിള് റാഷിദ് ഫൈസി ആമത്തല, ഇല്യാസ് ഹുദവി മുഗു, കന്തല്‍ ദാരിമി, കാസിം ഫൈസി സീതാംഗോളി, അസ്ലം റഹ്‌മത്ത് നഗര്‍, സമദ് റഹ്‌മത്ത് നഗര്‍, നെയ്മുദ്ദീന്‍, അലി ബദരിയ, അജ്മല്‍ ഫൈസി, സുഫിയാന്‍, ബിലാല്‍ ഇര്‍ഷാദ്, റഹീം താജ്, ബി.കെ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Scroll to Top