കൊച്ചി: ബുധനാഴ്ച (നവംബര്‍ 12, 2025) സ്വര്‍ണവില വീണ്ടും കുറഞ്ഞിരിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11505 രൂപയിലുമാണ്വ്യാപാരം നടക്കുന്നത്. പവന് 240 രൂപ കുറഞ്ഞ് 92040 രൂപയിലുമാണ് വിപണിയില്‍ കച്ചവടം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിനും ബുധനാഴ്ച വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9505 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 76040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കില്‍ നേരിയ വര്‍ധനവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 167 രൂപയില്‍നിന്ന് ഒരു രൂപ കൂടി 168 രൂപയിലാണ് വ്യാപാരം.




