എസ്ഐ ആര്‍ ഹെല്‍പ് ഡസ്‌ക്ക് തുടങ്ങി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി മാതൃകയായി

മൊഗ്രാല്‍പുത്തൂര്‍: കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷന്‍ കേരളത്തില്‍ തുടക്കം കുറിച്ച സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ ആര്‍ )ജനങ്ങളെ ആകെ ആശങ്കയിലാക്കിയ ഈ അവസരത്തില്‍ സഹായിക്കാന്‍ മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്തില്‍ എരിയാലില്‍ എസ്.ഐ. ആറിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കുവാന്‍ഹെല്‍പ് ഡസ്‌ക്ക് തുടങ്ങിയത് ജനങ്ങള്‍ക്കു വലിയ ആശ്വാസമായി.
നിരവധി പേര്‍ക്ക് എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കുവാനും സാധിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൊഗ്രാല്‍പുത്തൂരിലെ വിവിധ കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡസ്‌ക്ക് തുടരാനാണ് മണ്ഡലം കമ്മറ്റിയുടെ തീരുമാനം.
ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹനീഫ് ചേരങ്കൈ, മണ്ഡലം പ്രസിഡന്റ് .വേലായുധന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി എരിയാല്‍, ലതീഫ് എരിയാല്‍, സോയ ഇസ്മായില്‍, ഹമീദ് കാവില്‍ നാരായണന്‍ നായര്‍, കെ.വി. മുകുന്ദന്‍ മാസ്റ്റര്‍, ഇസ്മായില്‍, മിനി എരിയാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top