ജനറല്‍ ആശുപത്രിയില്‍ 360 ഡിഗ്രി എന്‍.സി.ഡി കെയര്‍ സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 360 ഡിഗ്രിയില്‍ നിര്‍മ്മിച്ച എന്‍.സി.ഡി കെയര്‍ സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. എല്ലാ വശങ്ങളിലും കയറാന്‍ പറ്റുന്ന ആറ് മുറികളുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, രജനി കെ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ്ജ് ഡോ. സുനില്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top