കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ അധീനതയിലുള്ള അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു. ഇതോടെ രോഗികളടക്കമുള്ളവര്‍ക്ക് മുകള്‍ നിലകളിലെത്താനുള്ള പ്രയാസം മാറിക്കിട്ടും. ലിഫ്റ്റ് നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വ്വഹിച്ചു. ലിഫ്റ്റ് പ്രവൃത്തി പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കുമെന്നും ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന, ഡോ. മഹേഷ്, ഡോ. പ്രിയ മറ്റു ജീവനക്കാര്‍ സംബന്ധിച്ചു.
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു




