കാസര്‍കോട്: Okinawan Seibukan Karate Centre, Kasaragod ല്‍ പരിശീലനം നേടുന്ന യുവ താരമായ ഷഫീഖ് ഹംസ (Age 15-17) ദേശീയ കരാട്ടെ മത്സര വേദിയില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി. നവംബര്‍ 8, 9 തീയതികളില്‍ കൊച്ചിയിലെ DNA Sports Indoor Arenaയില്‍ നടന്ന National Karate Championship ല്‍ അദ്ദേഹം മികവ് തെളിയിച്ച് National Champion പദവി കരസ്ഥമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ ചാമ്പ്യന്‍ഷിപ്പില്‍, ഷഫീഖ് തന്റെ Okinawan Seibukan Karate ശൈലിയുടെ കൃത്യത, ഏകാഗ്രത, നിയന്ത്രണം എന്നിവ പ്രകടിപ്പിച്ച് മത്സര വേദിയില്‍ പ്രത്യേകം ശ്രദ്ധ നേടിയിരുന്നു.
ഈ നേട്ടം കാസര്‍കോട് ജില്ലയിലെ കരാട്ടെ പരിശീലന രംഗത്തിനും, പ്രത്യേകിച്ച് Okinawan Seibukan Karate Centre, Kasaragod നും ഒരു വലിയ അഭിമാന നിമിഷമായി മാറി.
ഷഫീഖിന്റെ മാതാപിതാക്കളായ ഹംസ കൊലിയാടും ഷഹ്നാസും മകന്റെ വിജയത്തില്‍ അഭിമാനമര്‍പ്പിച്ച്, ഭാവിയില്‍ അന്താരാഷ്ട്ര മത്സരങ്ങളിലും ശക്തമായ സാന്നിധ്യം ഉറപ്പാക്കുമെന്ന പ്രതീക്ഷയോടെ ആശംസകള്‍ അറിയിച്ചു.




