ബന്തടുക്ക : മാണിമൂല വനാതിര്‍ത്തിഗ്രാമങ്ങളില്‍ ആന
കൃഷിനശിപ്പിക്കുന്നത് തുടരുന്നു. ബുധനാഴ്ച പുലര്‍ച്ചെയിറങ്ങിയ ആനക്കൂട്ടം വ്യാപകനാശം വരുത്തി. വാഴ, കവുങ്ങ്, തെങ്ങ്, പ്ലാവ് ഉള്‍പ്പെടെ നശിപ്പിച്ചു. കോയ്ത്തോട് കുന്നേല്‍ കെ. ബിജു, ശ്രീമല കാവേരീചെന്നപ്പു നായ്ക് എന്നിവരുടെ തോട്ടങ്ങളിലാണ് കൂടുതല്‍ നാശം. കര്‍ണാകവനാതിര്‍ത്തിയിലെ കേരളഗ്രാമങ്ങളാണിവ. ചെറുതും വലുതുമായി നാല് ആനകളാണ് ദിവസങ്ങളായി കൃഷിയിടത്തിലിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം കണ്ണാടിത്തോട് കെ. ശ്യാമളാചക്രപാണിയുടെ വീട്ടുമുറ്റംവരെയെത്തിയ ആന ഏറെ കൃഷിനാശം വരുത്തിയിരുന്നു.
ആന കൃഷി നശിപ്പിച്ചു




