ബോവിക്കാനം:-ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മുളിയാറിന്റെ ആഭിമുഖ്യത്തില്‍ മുളിയാര്‍, പെരിയ ആരോഗ്യ ബ്ലോക്കുകളിലെ ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു .മുളിയാര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന പരിപാടി മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍
ബിജു വി.എം ,മുളിയാര്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കുഞ്ഞികൃഷ്ണന്‍ ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിബി ജി ആര്‍ എന്നിവര്‍ ജലജന്യ രോഗങ്ങള്‍ ,പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കൈകഴുകല്‍ എന്നിവയെ കുറിച്ച് ക്ലാസ്സ് എടുത്തു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീ. ബിജു വി.എം അധ്യക്ഷത വഹിച്ചു .ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലതിക എം സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
ഏകദിന ശില്പ ശാല നടത്തി




