കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ കാസര്‍കോട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടന്നു

കാസര്‍കോട്: കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ കാസര്‍കോട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ കാസര്‍കോട് താളിപടപ്പു ഉഡുപ്പി ഗാര്‍ഡന്‍ ഹാളില്‍ നഗര സഭ ചെയര്മാന് അബ്ബാസ്ബീഗം ഉദ്ഘാടനം ചെയ്തു. കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ ബ്ലോക്ക് പ്രസിഡന്റ് പി.സുരേഷ് അധ്യക്ഷ വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.സജേഷ് കുമാര്‍, കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി ജി.സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് യൂ.ആര്‍.സുരേഷ് ,ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സതീശന്‍ ,ബ്ലോക്ക് ഖജാന്‍ജി എസ്.ബാലമുരളി എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് എക്‌സ്‌ക്യൂട്ടീവ് അംഗം സി.വി.സത്യാനന്ദന്‍ സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.നിഷാന്ത് നന്ദി പറഞ്ഞു

Scroll to Top