കുഞ്ഞിന് ഇടക്കിടെ അസുഖങ്ങള്‍ വരുമെന്ന പേടിയില്‍ സ്വന്തം മകളുടെ ജീവനെടുത്തു,
തിരുവനന്തപുരത്തെ, നടുക്കി,യ ക്രൂ,രത, അമ്മൂമ്മ, തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്…
തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസ്സുകാരി പവിത്രയുടെ മ,രണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ അമ്മ അശ്വതി ശ്വാസം മുട്ടിച്ച് ജീവനെടുത്തത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. അശ്വതിയുടെയും, സുഭാഷിന്റെയും മകളാണ് പവിത്ര.
അമ്മൂമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ കഴുത്തില്‍ വിരലടയാളങ്ങള്‍ കണ്ടത് ഡോക്ടര്‍മാരില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മരണത്തിന്റെ ചുരുളഴിഞ്ഞത്.
കുഞ്ഞിന് ഇടയ്ക്കിടെ അസുഖങ്ങള്‍ വരുന്നത് മൂലമുള്ള പ്രകോപനമാണ് കൃത്യം ചെയ്യാന്‍ കാരണമെന്ന് അശ്വതി പോലീസിനോട് പറഞ്ഞു. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിന്റെ ജീവനെടുത്തത് എന്ന് പ്രതിയായ അമ്മ സമ്മതിച്ചിട്ടുണ്ട്.




