?ഡി.എം.ഒ ഡോ. എം.വി. രാംദാസിന് മഞ്ചേശ്വരത്ത് യാത്രയയപ്പ് നല്‍കി
?മഞ്ചേശ്വരം: സര്‍വീസില്‍ നിന്നും ഈ മാസം വിരമിക്കുന്ന കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ഡോ. എം.വി. രാംദാസിന് മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
?ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങ് മെഡിക്കല്‍ ഓഫീസര്‍ പ്രഭാകര്‍ റൈ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ ഡോ. രാംദാസ് നല്‍കിയ മികച്ച സേവനങ്ങളെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രസംഗത്തില്‍ പ്രശംസിച്ചു. ജില്ലയിലെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അദ്ദേഹം നല്‍കിയ നേതൃത്വം ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?ചടങ്ങില്‍ സ്റ്റാഫ് കമ്മിറ്റിയുടെ വകയായി ഡോ. രാംദാസിന് ഉപഹാരം സമര്‍പ്പിച്ചു. ഡോ ദീപ്തി അധ്യക്ഷത വഹിച്ചു ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍, മഹേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാഷിം സ്വാഗതം ആശംസിച്ചു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയ്ക്ക് ഡോ. എം.വി. രാംദാസ് മറുപടി പ്രസംഗത്തില്‍ നന്ദി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സ്റ്റാഫ് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു




