റബ്ബര്‍ ബോര്‍ഡില്‍ നിരവധി ഒഴിവുകള്‍; 2 ലക്ഷം വരെ ശമ്പളം! ആര്‍ക്കൊക്കെ അപേക്ഷിക്കാം? വിശദവിവരങ്ങള്‍

ഇന്ത്യന്‍ റബ്ബര്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്ന റബ്ബര്‍ ബോര്‍ഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലായി ആകെ 51 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ പന്ത്രണ്ടാം ക്ലാസ് മുതല്‍ പിഎച്ച്ഡി വരെ ഉള്ളവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,900 രൂപ മുതല്‍ 2,08,700 രൂപ വരെ ശമ്പളം ലഭിക്കും.

പ്രധാന തസ്തികകളും വിഭാഗങ്ങളും

സയന്റിസ്റ്റ് എ – റിമോട്ട് സെന്‍സിങ്, ബയോഇന്‍ഫര്‍മാറ്റിക്‌സ്, അഗ്രോണമി, ബോട്ടണി/പ്ലാന്റ് ബ്രീഡിങ്
സയന്റിസ്റ്റ് ബി – സോയില്‍, അഗ്രോണമി, ക്രോപ് ഫിസിയോളജി, ക്രോപ് ഫിസിയോളജി/ലാറ്റെക്‌സ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, അഗ്രികള്‍ചറല്‍ ഇക്കണോമിക്‌സ്/ഇക്കണോമിക്‌സ്, അഗ്രോമീറ്റിയറോളജി, ബോട്ടണി/ ക്രോപ് പ്രൊപ്പഗേഷന്‍, ബോട്ടണി/പ്ലാന്റ് ബ്രീഡിങ്, റബര്‍ ടെക്‌നോളജി, ബയോടെക്‌നോളജി/ മോളിക്യുലര്‍ ബയോളജി.
സയന്റിസ്റ്റ് സി – അഗ്രോണമി/സോയില്‍, ക്രോപ് മാനേജ്‌മെന്റ്, ക്രോപ് ഫിസിയോളജി, ജെനോം, റബര്‍ പ്രോസസിങ്/ ടെക്‌നോളജി.
ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ – ഹൗസ്‌കീപ്പിങ്
ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ – എസി ആന്‍ഡ് റഫ്രിജറേഷന്‍,
സിസ്റ്റംസ് അസിസ്റ്റന്റ് – ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്,
അസിസ്റ്റന്റ് ഡയറക്ടര്‍ – സിസ്റ്റംസ്
മെക്കാനിക്കല്‍ എന്‍ജിനീയര്‍
സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍
ഇലക്ട്രിഷ്യന്‍
സയന്റിഫിക് അസിസ്റ്റന്റ്
ഹിന്ദി ടൈപ്പിസ്റ്റ്
വിജിലന്‍സ് ഓഫീസര്‍

അപേക്ഷാ വിവരങ്ങള്‍
അവസാന തീയതി: 2025 ഡിസംബര്‍ 1.

അപേക്ഷാ ഫീസ്
ജനറല്‍ / ഒബിസി / ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക്: 1,000 രൂപ
വനിതകള്‍ക്കും മറ്റ് സംവരണ വിഭാഗക്കാര്‍ക്കും ഫീസില്ല.

കൂടുതല്‍ വിവരങ്ങള്‍
ഓരോ തസ്തികയുടെയും വിശദമായ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, മുന്‍പരിചയം തുടങ്ങിയ വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും റബ്ബര്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://recruitments.rubberboard.org.in/

Scroll to Top