കുമ്പള: കുമ്പള പഞ്ചായത്തിലെ ബദ്രിയ നഗര്‍ ചെങ്കല്‍ ക്വാറിക്കടുത്തു മാലിന്യമല രൂപപ്പെടുന്നു. സമ്പൂര്‍ണ്ണ ശുചിത്വത്തിനു പഞ്ചായത്ത് പഴുതടച്ച സംവിധാനം തുടരുന്നതിനിടെയാണ് പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം അനനിയമായിക്കൊണ്ടിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിത കര്‍മ്മ സേന വഴി നടപടി സ്വീകരിക്കുമ്പോഴും ജനവാസ മേഖലകളില്‍ മാലിന്യം വലിച്ചെറിയുന്നതിന് ഒരു തടസ്സവുമാല്ലാതെ തുടരുകയാണ്. ഇതിന്റെ നേര്‍ക്കാഴ്ചയാണ് ബദ്രിയാ നഗറിലെ മാലിന്യ കൂമ്പാരം.
രാത്രിയുടെ മറവില്‍ ഇരുചക്രവാഹനങ്ങളിലും മറ്റുമാണു മാലിന്യം കൊണ്ട് തള്ളുന്നത്. ഹോട്ടലുകളില്‍ നിന്നും,വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും, വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കെട്ടുകളി ലാക്കിയാണു ജനവാസ മേഖലയില്‍ വലിച്ചെറിയുന്നത്.
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ജില്ലയില്‍ എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് പഴുതടച്ച നടപടികളും പിഴയും ചുമത്തുമ്പോഴാണ് ബദ്രിയാനഗറില്‍ ഇത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നത്. ഇവ കാറ്റില്‍ വീടുകളിലെ പറമ്പിലും കിണറുകളിലും മറ്റും വീണ് ശുദ്ധജലം മലിനമാകുന്നതായും, ദുര്‍ഗന്ധം വമിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. പരാതിയെ തുടര്‍ന്ന് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും, ജീവനക്കാരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
കുമ്പള ഗ്രാമപഞ്ചായത്തിലെ ബദ്രിയാ നഗര്‍ ചെങ്കല്‍ ക്വാറിക്ക് സമീപം മാലിന്യ മല




