കൊലപാതകക്കേസിലെ പ്രതികള്‍ 10 വര്‍ഷത്തിന് ശേഷം കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍!

2016 ഏപ്രില്‍ 30ന് ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട സിദ്ദിഖ് നഗര്‍ എന്ന സ്ഥലത്തു താമസിക്കുകയായിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണഭരണങ്ങള്‍ കവര്‍ന്നു രക്ഷപ്പെട്ടസ്ത്രീകള്‍ കണ്ണൂര്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍.

2016-ല്‍ വസ്ത്രം വ്യാപാരികള്‍ എന്ന് പറഞ്ഞു യുവതി താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടില്‍ വ്യാജ പേരുകളില്‍ താമസിക്കുകയും യുവതിയുമായി സൗഹൃദത്തില്‍ ആവുകയും 2016 ഏപ്രില്‍ 30 ന് രാവിലെ യുവതിയെ ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് മരണം ഉറപ്പാക്കിയ ശേഷം കഴുത്തില്‍ ഉണ്ടായിരുന്ന രണ്ടരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും കൈയില്‍ ഉണ്ടായിരുന്ന ഒരു വളയും പണവും മറ്റും കവര്‍ച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു. ആന്ധ്രാ പ്രദേശിലെ ഓംഘോള്‍ പോലീസ് സ്റ്റേഷനില്‍ സമാന കുറ്റ കൃത്യം ചെയ്ത ഇവര്‍ അവിടെ നിന്നും ജാമ്യത്തിറങ്ങി മുങ്ങി കേരത്തിലേക്കു കടക്കുകയായിരുന്നു.
ഈ കേസില്‍ പിടിക്കപ്പെടാതിരിക്കാന്‍ സര്‍വവിധ മുന്‍ കരുതലുകളും ഇവര്‍ നടത്തിയിരുന്നു. വ്യാജ രേഖകള്‍ നല്‍കിയാണ് ക്വാര്‍ട്ടേഴ്സ് വാടകക്ക് എടുത്തത്.
സംഭവത്തിന് മുന്‍പ് തന്നെ ഫോണ്‍ വില്‍പ്പന നടത്തി. ഫോണിന്റെ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചതു കര്‍ണാടക സ്വദേശിയായ ഒരാള്‍ക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നല്‍കിയാണ്.ഇവര്‍ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല. 2016ല്‍ ഇരിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ള കുറ്റവാളികള്‍ ആയതിനാല്‍ പിടികൂടാന്‍ 2024ല്‍ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.
തെലുങ്കു,കന്നഡ,തമിഴ്.മലയാളം.ഗുജറാത്തി.ഹിന്ദി.ഇംഗ്ലീഷ്.തുടങ്ങി 7 ഭാഷകള്‍ സംസാരിക്കുന്ന പ്രതികള്‍ കണ്ണൂരിനെ കൂടാതെ കേരളത്തിലെ കാസറഗോഡ് വയനാട്, മലപ്പുറം പാലക്കാട്.തിരുവനന്തപുരം എന്നീ ജില്ലകളിലും തെലുങ്കാന,ആന്ധ്രാപ്രദേശ്,കര്‍ണാടക.തമിഴ്‌നാട്,ഗുജറാത്ത്.മഹാരാഷ്ട്ര,രാജസ്ഥാന്‍.ഉത്തര്‍പ്രദേശ് മദ്ധ്യപ്രദേശ് .ഡല്‍ഹി എന്നീ സ്ഥലങ്ങളിലും മാറി മാറി താമസിച്ചു പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞ 10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരവേ ആണ് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തുടര്‍ന്ന് ഇവരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ DYSP സുധീര്‍ കല്ലന്‍, കണ്ണൂര്‍ റൂറല്‍ DHQ വിലെ എസ് ഐമാരായ അബ്ദുല്‍ റഹൂഫ്, ഗിരീഷ്, സുധീഷ്, എ.എസ്.ഐ മഞ്ജുള എന്നിവരടങ്ങിയ സംസ്ഥാന
ക്രൈം ബ്രാഞ്ച് സംഘമാണ് അതിവിദഗ്ദമായ അന്വേഷണത്തിലൂടെ ഇവരെ മദ്ധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും മദ്ധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്.

Scroll to Top