ഉദുമയില്‍ ബി പി പ്രദീപ് കുമാറും തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍; രണ്ടിടത്തും മത്സരം കടുക്കും

കാസര്‍കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമായി. പ്രഖ്യാപനം ഇന്നു വൈകുന്നേരം ഉണ്ടാകും. ഉദുമയില്‍ ഡി സി സി വൈസ് പ്രസിഡണ്ട് ബി കെ പ്രദീപ് കുമാറും തൃക്കരിപ്പുരില്‍ സന്ദീപ് വാര്യരുമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. പ്രദീപിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഉദുമയില്‍ മത്സരം കടുക്കുമെന്നാണ് സൂചന. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു തെരഞ്ഞെടുപ്പു പ്രചരണം ആരംഭിക്കുകയും ബി ജെ പി സ്ഥാനാര്‍ത്ഥിയായി മനുമേലത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനം അനന്തമായി നീണ്ടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു.

Scroll to Top