തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ പവന് 600 രൂപ വര്‍ദ്ധിച്ചതിന് ശേഷമാണ് ഇന്ന് പവന് 560 രൂപ കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 94,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 93,760 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം.
ആഗോള വിപണികളിലെ ഇടിവിന്റെ തുടര്‍ച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. ആഭ്യന്തര സ്വര്‍ണ്ണ വിലയിലുണ്ടായ ഇടിവിന് പ്രധാന കാരണം ആഗോള സൂചനകള്‍ ദുര്‍ബലമായതാണ്. വെള്ളി വിലയിലും നേരിയ ഇടിവ് തുടര്‍ന്നു, കിലോയ്ക്ക് 100 രൂപ ഇടിഞ്ഞ് 90,900 രൂപയിലെത്തി. ഓള്‍ കേരള ?ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഇന്നത്തെ വില വിവരങ്ങള്‍
ഒരു ?ഗ്രം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11720 രൂപയാണ്. ഒരു ?ഗ്രം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9640 രൂപയാണ്. ഒരു ?ഗ്രം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7510 രൂപയാണ്. ഒരു ?ഗ്രം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4845 രൂപയാണ്. വെള്ളിയുടെ വില 172 രൂപയാണ്.




