ജനകീയ സമിതി രൂപീകരിച്ചു

കാലിക്കടവ്: സമഗ്ര ശിക്ഷാ കാസര്‍കോട്, ജില്ലാപഞ്ചായത്ത് സംയുക്ത ആഭിമുഖ്യത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള പ്രത്യേക പിന്തുണ പദ്ധതിയായ പ്രദേശം ദത്തെടുക്കല്‍ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കുന്നും കിണറ്റുകര എന്ന ഉന്നതിപ്രദേശം തെരഞ്ഞെടുത്ത് സര്‍വ്വേയിലൂടെ കണ്ടൈത്തിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തയ്യാറാക്കിയ കരട് പദ്ധതിയുടെ രൂപീകരണ ശില്പശാല വിജയിപ്പിക്കുന്നതിനായി, സാമൂഹ്യ സമിതി രൂപീ കരിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനംചെറുവത്തൂര്‍ ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ സുബ്രഹ്‌മണ്യന്‍ വി.വി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ബി. ആര്‍.സി ട്രെയിനര്‍ രാജഗോപാലന്‍ പി. അദ്ധ്യക്ഷത വഹിച്ചു. സമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി കെ.കെ, ജി.ഡബ്ലു യൂ.പി എസ് കൊടക്കാട് പി.ടി.എ പ്രസിഡണ്ട് ഷിമോദ് പി , ചീമേനി പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ രതീഷ് എം,വൈവിധ്യ ബി. ആര്‍. സി കോ – ഓഡിനേറ്റര്‍ സാവിത്രി .സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ ഗണിതം, ഭാഷ, ഇംഗ്ലീഷ് അടിസ്ഥാന ശേഷി വര്‍ദ്ധിപ്പിക്കുവാനായി പ്രത്യേക ക്ലാസുകള്‍, പഠനോപകരണ വിതരണം യുവാക്കള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്, ലഹരിക്ക് എതിരെ ബോധവല്‍ക്കരണം, കൗമാര വിദ്യാഭ്യാസ ക്ലാസ്, എസ് എസ് എല്‍.സി കുട്ടികള്‍ക്ക് വിഷയാധിഷ്ഠിത പഠന പിന്തുണ, സ്‌കില്‍ ഡവലപ്പ്‌മെന്റ് പരിശീലനം, പഠനയാത്ര എന്നിവ സംഘടിപ്പിക്കും മുതിര്‍ന്നവര്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നല്‍കും.ചടങ്ങില്‍ പ്രദേശം ദത്തെടുക്കല്‍ പരിപാടിയുടെ ചുമതലയുള്ള സി.ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ ശ്രുതി കെ സ്വാഗതവും സൂര്യ കെ.വി നന്ദിയും പ്രകാശിപ്പിച്ചു.

Scroll to Top