ഫവാസ് കോഹിനൂര്‍ പ്രസിഡന്റ്, നിസാര്‍ മൊഗര്‍ ജനറല്‍ സെക്രട്ടറി, ഹബീബ് കോയിപ്പാടി ട്രഷറര്‍, കുമ്പള ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന കാലിക പ്രാധാന്യമുള്ള മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവില്‍ വന്നു.
ഫവാസ് കോഹിനൂര്‍ പ്രസിഡന്റ്ായും, നിസാര്‍ മൊഗര്‍ ജന സെക്രട്ടറിയായും, ഹബീബ് കോയിപ്പാടി ട്രഷര്‍ ആയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ നിസാം ചോനമ്പാടി, അഡ്വ. ഇസല്‍ അറബി, താജ്ജുദ്ദീന്‍ കടവത്ത്, നൗഫല്‍ കൊടിയമ്മ എന്നിവരെ വൈസ് പ്രസിഡന്റ് ആയും, ജംഷീര്‍ മൊഗ്രാല്‍, ആഷിഫ് ആരിക്കാടി, തഷ്രിഫ് ഷിബു എന്നിവരെ സെക്രട്ടറി മാറായും തെരുഞ്ഞ ടുത്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വൈസ് പ്രസിഡന്റ് നിസാര്‍ മൊഗര്‍ ആദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് ഉദ്ഘാടനം ചെയിതു, റിട്ടര്‍ണിങ് ഓഫീസര്‍ ആസിഫ് അലി കന്തല്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, എം എസ് എഫ് സംസ്ഥാനസെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി യൂസഫ് ഉളുവാര്‍, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സിദീഖ് ദണ്ടഗോളി തുടങ്ങിയവര്‍ സംസാരിച്ചു.
ഫവാസ് കോഹിനൂര്‍ നന്ദി പറഞ്ഞു.




