ഐ പി എല്‍ 2026 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
ഐ പി എല്‍ 2026 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പത്തൊമ്പതാം സീസണിനാണ് മാര്‍ച്ച് 28 ന് തുടക്കമാകുന്നത്. കഴിഞ്ഞ പതിനെട്ട് സീസണുകളില്‍ നിരവധി നൊസ്റ്റാള്‍ജിക്ക് മൊമന്റുകള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഐ പി എല്‍ സമ്മാനിച്ചിട്ടുണ്ട്. അതിലൊന്നാണ് മാത്യു ഹെയ്ഡന്റെ മങ്കൂസ് ബാറ്റ്.
2010ലെ സീസണില്‍ കുഞ്ഞു ബാറ്റായ മങ്കൂസും കൊണ്ട് മാത്യു ഹെയ്ഡന്‍ മത്സരത്തിന് ഇറങ്ങിയിരുന്നു. അന്ന് ഡല്‍ഹി ടീമിനെതിരെ മങ്കൂസ് ബാറ്റ് ഉപയോഗിച്ച് ഹെയ്ഡന്‍ 43 പന്തില്‍ 93 റണ്‍സ് ആണ് അടിച്ചെടുത്തത്. എന്നാല്‍ ക്രിക്കറ്റ് നിയമങ്ങള്‍ കൂടുതല്‍ ശക്തമായതോടെ ഇത്തരത്തിലുള്ള ബാറ്റുകള്‍ പിന്നീട് മത്സരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.




