ചെന്നൈ: വന്ദേഭാരതിന്റെ എട്ട് സ്ലീപ്പര്‍ തീവണ്ടികളുടെ നിര്‍മാണം വൈകുന്നു. ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി. ഐ.) മൂന്നുവര്‍ഷംമുന്‍പാണ് പൊതുമേഖലാസ്ഥാപനമായ ബെംഗളൂരുവിലെ ഭാരത് എല്‍ത്ത് മുസ്സ് ലിമിറ്റഡിന് (ബെല്‍) 16 കോച്ചുകളുള്ള പത്ത് വന്ദേടാമത് സ്ലീപ്പര്‍ തീവണ്ടികള്‍ നിര്‍മിച്ചുനല്‍കാനുള്ള കരാര്‍ നല്‍കിയത്.
ഒരുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. ആറുമാസംമുന്‍പ് ബെമല്‍ രണ്ട് തീവണ്ടികള്‍ കൈമാറിയിരുന്നു. ബാക്കിയുള്ള എട്ട് തീവണ്ടികളും മാര്‍ച്ചില്‍ നല്‍കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് രണ്ട് തീവണ്ടികള്‍മാത്രമേ മാര്‍ച്ചില്‍ കൈമാറാന്‍ കഴിയൂ എന്ന് അറിയിച്ചു.
രണ്ട് തീവണ്ടികളും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല, ബാക്കി ആറുതീവണ്ടികള്‍ മാര്‍ച്ചിനുശേഷം നല്‍കാനുമാണ് ധാരണയുണ്ടായിരുന്നത്. എന്നാല്‍, തീവണ്ടികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി എപ്പോള്‍ കൈമാറുമെന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബെമലില്‍നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐ.സി.എഫ്. അധികൃതര്‍ പറഞ്ഞു.
അതേസമയം, ഐ.സി.എഫ്. സ്ലീപ്പര്‍ കോച്ചുകളോടുകൂടിയ 50 വന്ദേഭാരത് തീവണ്ടികള്‍ നിര്‍മിക്കുമെന്ന് രണ്ടുവര്‍ഷംമുന്‍പ് അറിയിച്ചിരുന്നു. അതില്‍ ആദ്യ തീവണ്ടിയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. 24 സ്ലീപ്പര്‍ കോച്ചുകള്‍ അടങ്ങിയ തീവണ്ടികള്‍ നിര്‍മിക്കുമെന്നാണ് ഐ.സി.എഫ് അറിയിച്ചിരുന്നത്. ഇതില്‍ പാന്റി കാര്‍ കോച്ചുമുണ്ടാകും. സുഖകരമായ യാത്ര ഉറപ്പാക്കുന്ന ഇത്തരം തീവണ്ടികള്‍ ദീര്‍ഘദൂരയാത്രികര്‍ക്ക് ഏറെ ഉപകാരപ്പെടും




