Home World ദുബൈയില്‍ ഹോട്ടലില്‍ തീപിടിത്തം; കനത്ത പുക ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു

ദുബൈയില്‍ ഹോട്ടലില്‍ തീപിടിത്തം; കനത്ത പുക ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു

by KCN CHANNEL
0 comment

ദുബൈ: ദുബൈയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീപിടത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.

തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച് വെറും ആറ് മിനിറ്റിനുള്ളില്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികളും ആരംഭിച്ചു. രണ്ടുപേരുടെ മരണത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അനുശോചനം രേഖപ്പെടുത്തി.

You may also like

Leave a Comment