നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്നതടക്കം കാനഡയുടെ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ദില്ലി: നയതന്ത്ര തര്‍ക്കം മൂര്‍ച്ഛിച്ചതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കാനഡ. നൂതന സൈബര്‍ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കാനഡ ആരോപിച്ചു. വിഘടനവാദ നീക്കങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുവെന്നും തങ്ങളുടെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നും കാനഡ ആരോപിച്ചു. നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന കടുത്ത ആരോപണം കാനഡ ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചില്ല.
അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന സേനാ പിന്മാറ്റം വിജയകരമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചില മേഖലകളില്‍ പിന്മാറ്റം പൂര്‍ത്തിയായെന്നും മറ്റ് മേഖലകളിലെ നടപടിക്കായി കമാന്‍ഡര്‍ തല ചര്‍ച്ച തുടരുമെന്നും പട്രോളിംഗ് നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.