സുജിത് കൊടക്കാടിനോട് വിശദീകരണം തേടാനും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇയാളെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
കാസര്‍കോട്: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് മുന്‍ ഡിവൈഎഫ് ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നീണ്ട നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. നിര്‍ബന്ധിത ദീര്‍ഘകാല അവധിയില്‍ പോകാന്‍ ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂള്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശിക്കുകയായിരുന്നു. സുജിത് കൊടക്കാടിനോട് വിശദീകരണം തേടാനും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇയാളെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സിപിഎം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന സുജിത്തിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലായിരുന്നു ഈ നടപടി.