നെല്ലിക്കുന്ന്:കഴിഞ്ഞ 8 വര്‍ഷത്തോളം നെല്ലിക്കുന്ന് അന്‍വ്വാറുല്‍ എ.യു.പി സ്‌കൂളില്‍ വാന്‍ ഡ്രൈവറായി മികച്ച സേവനം നടത്തി വിരമിച്ച ഷാഫി ചെട്ടും കുഴിയെ നെല്ലിക്കുന്ന് സ്‌കൂള്‍ ബസ് കമ്മറ്റിക്ക് വേണ്ടി മനജ്മെന്റ് കമ്മറ്റി പ്രസിഡന്റ് എന്‍.എം സുബൈര്‍ ഷാഫിയെ പൊന്നാടയണിയിച്ച് ആദരിച്ചു, സെക്രട്ടറി കമറുദ്ദീന്‍ തായല്‍ മൊമെന്റോ കൈമാറി മനജ്മെന്റ് കമ്മറ്റിയുടെ ഉപഹാരങ്ങള്‍, ഹെഡ്മാസ്റ്റര്‍ ഗോപി നാഥ്, ട്രഷറര്‍ അബ്ദു തൈവളപ്പ്, അബ്ദുല്‍ റഹിമാന്‍ ചക്കര, പി.ടി.എ പ്രസിഡന്റ് മുസമ്മില്‍ എസ് കെ,ഹനീഫ് ഏ കെ , ഇസ്മായില്‍ മാപ്പിള,എന്നിവര്‍ യഥാ ക്രമം കൈമാറി, പരിപാടിയില്‍ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ ഹാമി ബീഗം, ഹമീദ് ബദ്രിയ, സലീം ലിപ്റ്റന്‍, ജമാല്‍,എന്നിവര്‍ സംസാരിച്ചു, സുബൈര്‍ പടപ്പില്‍,വാന്‍ ഡ്രൈവര്‍മാരായ നാരായണന്‍, ഹരീശന്‍, അബ്ദുല്‍ റഹിമന്‍, ഹനീഫ്, അക്ബര്‍,മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ ഷാഫി ചെട്ടുംകുഴിയെ ആദരിച്ചു
71