റേഷന്‍ ഷോപ്പുകളില്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കാത്ത സര്‍ക്കാര്‍ അനാസ്ഥക്കെതിരെ ചെങ്കളാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എടനീര്‍ റേഷന്‍ ഷോപ്പിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാര്‍ സര്‍വ്വ മേഖലകളിലും പരാജയമാണെന്നും, റേഷന്‍ ഷോപ്പുകളിലൂടെ ഉള്ള അരി വിതരണം സ്തംഭിപ്പിച്ചു കൊണ്ട് പാവങ്ങളെ പട്ടിണിക്കിടുക ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാഹചര്യത്തില്‍ അടിയന്തിരാമയും റേഷന്‍ കടകളില്‍ അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു
മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ ബി ഇസ്മായില്‍,കെ കുഞ്ഞികൃഷ്ണന്‍ നായര്‍, എം പുരുഷോത്തമന്‍ നായര്‍, മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ഇ ശാന്തകുമാരി ടീച്ചര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ഖാന്‍ പൈക്ക, ഷാഫി ചൂരിപ്പള്ളം, വസന്ത അജക്കോട്, രാജേന്ദ്രന്‍ നായര്‍, ശ്രീധരന്‍ ആചാരി,
മണ്ഡലം ഭാരവാഹികളായ ഇ വിനോദ് കുമാര്‍, സലീം എടനീര്‍, രാധാകൃഷ്ണ നായക്ക്, നാസര്‍ കാട്ടുകൊച്ചി,അഹമ്മദ് ചേരൂര്‍, ഉത്തേഷ് കുമാര്‍, സുനിത യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് കുമാര്‍, ബ്ലോക്ക് സെക്രട്ടറി നരസിംഹന്‍, ഭവാനി ശങ്കര്‍ എന്നിവര്‍സംസാരിച്ചു