47
കാസര്‍കോട്:അല്‍ എമറാത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബും നെഹ്റു യുവ കേന്ദ്രയുമായി സഹകരിച്ച് മഹാത്മാ ഗാന്ധി സ്മൃതി ദിനത്തോട് അനുബന്ധിച്ച് ക്യാമ്പ് നടത്തി. രക്തദാനം 2 വര്‍ഷങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് അല്‍ എമറാത് സ്‌പോര്‍ട്ടിങ് ക്ലബ് നടത്തുന്നത്. അത് കൂടാതെ അത്യാവശ്യ ഘട്ടങ്ങളിലും രക്ത ദാനം നടത്തുവാന്‍ യുവാക്കള്‍ നടത്തുവാന്‍ മുന്നോട്ട് വരുന്നത് സന്തോഷം പകരുന്ന ഒന്നാണ്.. 50 ഓളം തവണ മൊത്തത്തില്‍ രക്തദാനം നടത്താനായി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു, വാര്‍ഡ് മെമ്പര്‍മാരായ ഹബീബ് ചെട്ടുംകുഴി, ഷൗക്കത് പടുവടുക്കം, സന്നിഹിതമായിരുന്നു. ക്ലബ് പ്രസിഡന്റ് റഹീം ബിസ്മി രക്തദാനത്തിന് തുടക്കം കുറിച്ചു.