Home National ഇന്ത്യന്‍ ചരിത്രത്തിലെ അഭിമാന നിമിഷം; രാജ്യതലസ്ഥാനത്ത് വര്‍ണാഭമായി റിപ്പബ്ലിക് ദിനാഘോഷം

ഇന്ത്യന്‍ ചരിത്രത്തിലെ അഭിമാന നിമിഷം; രാജ്യതലസ്ഥാനത്ത് വര്‍ണാഭമായി റിപ്പബ്ലിക് ദിനാഘോഷം

by KCN CHANNEL
0 comment

ദില്ലി: ചരിത്രത്തിലെ അഭിമാനകരമായ നിമിഷത്തില്‍ സ്വതന്ത്ര ഇന്ത്യ. രാജ്യതലസ്ഥാനത്ത് വര്‍ണാഭമായി 76ാം റിപ്പബ്ലിക് ദിനാഘോഷം, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാത്ഥിയായ ചടങ്ങില്‍ ഇന്ത്യയുടെ സൈനിക ബലവും സാംസ്‌കാരിക പൈതൃകവും അടക്കം പരേഡില്‍ ഭാഗമായി. കര-വ്യോമ-നാവിക സേനകളുടെയും വിവിധ സായുധ സേനകളുടെയും പ്രകടനത്തിനൊപ്പം സംസ്ഥാനങ്ങളുടെ അടക്കം 31 നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അണിനിരന്നു.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. മുന്‍നിശ്ചയിച്ചത് പ്രകാരം പത്തരയോടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദില്ലിയിലെ കര്‍ത്തവ്യപഥില്‍ എത്തി. ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെ 21 ഗണ്‍ സല്യൂട്ട് ചടങ്ങ് നടന്നു. 352 പേരടങ്ങുന്ന ഇന്തോനേഷ്യന്‍ കരസേനയിലെ സൈനികരും പരേഡില്‍ പങ്കെടുക്കുന്നുണ്ട്. 5000 കലാകാരന്മാരും കര്‍ത്തവ്യപഥില്‍ കലാവിരുന്നിന്റെ ഭാഗമായിട്ടുണ്ട്.
ആഘോഷ പരിപാടികള്‍ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ് ഉള്ളത്. റിപബ്ലിക് ദിന പരേഡ് കാണാന്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘവും ദില്ലിയിലെ കര്‍ത്തവ്യപഥില്‍ എത്തിയിട്ടുണ്ട്. വിവിധ സേനാ വിഭാഗങ്ങളുടെ അഭിമാന പ്രദര്‍ശനം കാണാന്‍ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് വിദ്യാര്‍ത്ഥികള്‍.

You may also like

Leave a Comment