Thursday, December 26, 2024
Home Sports മുംബൈ ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്

മുംബൈ ടെസ്റ്റിലും ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്

by KCN CHANNEL
0 comment

മുംബൈ: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പരിക്കേറ്റ മിച്ചല്‍ സാന്റ്നര്‍ക്ക് പകരം ഇഷ് സോധിയും ടിം സൗത്തിക്ക് പകരം മാറ്റ് ഹെന്റിയും കീവിസിന്റെ പ്ലേയിംഗ് ഇലവനിലെത്തി. പൂനെ ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനിലെത്തി. രണ്ടാം ടെസ്റ്റില്‍ നിരാശപ്പെടുത്തിയ സര്‍ഫറാസ് ഖാന് പകരം കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഹോം ഗ്രൗണ്ടില്‍ സര്‍ഫറാസിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തി.

ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ്, പരമ്പര കൈവിട്ടാണ് രോഹിത് ശര്‍മ്മയും സംഘവും വാംഖഡേയില്‍ ന്യൂസിലന്‍ഡിനെ നേരിടുന്നത്. മൂന്ന് ടെസ്റ്റിലും ജയിക്കുകയെന്ന ചരിത്രനേട്ടത്തില്‍ നിന്ന് കിവീസിനെ തടയുന്നതിനൊപ്പം, ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുന്‍പ് വിജയവഴിയിലെത്തി ആത്മവിശ്വാസം വീണ്ടെടുക്കണം ഇന്ത്യക്ക്.

You may also like

Leave a Comment