ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യഫലങ്ങള്‍ ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ ട്രംപിന് ജയം. ഫ്ലോറിഡയിലും ട്രംപ് ജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. കമലാ ഹാരിസിന് 42.9 ശതമാനം വോട്ടാണ് ഫ്ലോറിഡയില്‍ നേടാനായത്. 99 ഇലക്ടറല്‍ വോട്ടുകളാണ് ഇതിനോടകം കമല ഹാരിസിന് നേടാനായത്. ട്രംപ് 120 ഇലക്ടറല്‍ വോട്ടുകളാണ് നേടിയത്.
ഇല്ലിനോയിസിലും ന്യൂയോര്‍ക്കിലും കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. വെര്‍മോണ്ട്, മസാച്യുസെറ്റ്സ്, കണക്ടികട്ട്, ന്യൂജേഴ്സി, ഡേലാവേര്‍, മേരിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. അതേസമയം വെസ്റ്റ് വിര്‍ജീനിയ, കെന്റക്കി, ടെന്നസി, സൌത്ത് കരോലിന, അലബാമ, മിസിസിപ്പി, ലൂസിയാന, അര്‍ക്കനാസ്, ഒക്കലഹോമ, നെബ്രാസ്ക, സൌത്ത് ഡക്കോട്ട,നോര്‍ത്ത് ഡക്കോട്ട, വ്യോമിംഗ് സംസ്ഥാനങ്ങളില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്.
നിര്‍ണായക സംസ്ഥാനങ്ങളായ പെന്‍സില്‍വാനിയയിലും മിഷിഗണിലും കമലാ ഹാരിസിനാണ് നിലവില്‍ മുന്‍തൂക്കമുള്ളത്. അതേസമയം മറ്റൊരു നിര്‍ണായക സംസ്ഥാനമായ ജോര്‍ജ്ജിയയില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്.