ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി, തുടര്‍ നടപടികള്‍ വേണ്ടെന്ന് നിര്‍ദേശം

കേസില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

കൊച്ചി: ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേടില്‍ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനര്‍നിര്‍മ്മാണത്തിനായി 412 ഗ്രാം സ്വര്‍ണമാണ് സംഭാവന ലഭിച്ചത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചു. സംഭവാന നല്‍കിയ നടന്‍മാര്‍ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മോഹന്‍ലാല്‍, രഞ്ജിപണിക്കര്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനര്‍നിര്‍മ്മാണത്തിന് സംഭവാന നല്‍കിയത്. നാല് പേരുടെ വിശദാംശങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. എ എസ് പി കുറുപ്പാണ് സംഭാവന സ്വര്‍ണം സ്വീകരിച്ചത്. സംഭാവന സ്വര്‍ണത്തിന് ദേവസ്വം രസീറ്റും നല്‍കിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Scroll to Top