ഉമ്മയുടെ സഹോദരിയെ ഫോണ്‍ വിളിച്ചതിനെച്ചൊല്ലി തര്‍ക്കം; ഭാര്യയുടെ വാരിയെല്ല് തകര്‍ത്ത് ഭര്‍ത്താവ്

ഉമ്മയുടെ സഹോദരിയെ ഫോണ്‍ വിളിച്ചെന്ന കാരണത്താല്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍. ചെമ്പഴന്തി കീരിക്കുഴിയില്‍ ജലീല്‍ മന്‍സിലില്‍ ആസിഫിനെയാണ് (28) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ചേങ്കോട്ടുകോണം ഷംനാദ് മന്‍സില്‍ അറഫ നജുമുദ്ദീനാണ് ക്രൂരമര്‍ദനമേറ്റത്. ഇക്കഴിഞ്ഞ ജനുവരി 25-നായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ 17-ന് അറഫയുടെ ഉമ്മയുടെ സഹോദരിയെ ഫോണില്‍ വിളിച്ചുവെന്ന കാരണത്താല്‍ പ്രകോപിതനായ പ്രതി വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് അറഫയെ ഇരുകവിളിലും പലതവണ അടിക്കുകയും വലതുകാല്‍മുട്ട് ചവിട്ടിയൊടിക്കുകയും മേശപ്പുറത്തിരുന്ന സ്പ്രേ കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും പല പ്രാവശ്യം അടിക്കുകയും ചെയ്‌തെന്നാണ് പരാതി.

മര്‍ദ്ദനത്തില്‍ വാരിയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ അറഫ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ആസിഫിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു

Scroll to Top