സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു”. നാഷണല്‍ വിമന്‍സ് ലീഗ്

U പ്രതിഭ ക്ക് നേരെ ഉണ്ടായത് സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന. .സ്ത്രീകളുടെ മാന്യതയെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള സമീപകാല പ്രസ്താവനകള്‍ സമൂഹത്തില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. പൊതുപ്രവര്‍ത്തകരായോ സ്വാധീനമുള്ള വ്യക്തികളായോ ഉള്ളവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് നാഷനല്‍ വിമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹസീന ടീച്ചര്‍ പ്രസ്താവനയില്‍ പറഞ്ഞു

സ്ത്രീകളെ അപമാനിക്കുന്നതും അവരുടെ ആത്മാഭിമാനത്തെ തകര്‍ക്കുന്നതുമായ പ്രസ്താവനകള്‍ ഒരു പുരോഗമന സമൂഹത്തിനും അംഗീകരിക്കാനാകില്ല. ഈ വിഷയത്തില്‍ ബന്ധപ്പെട്ട വ്യക്തികള്‍ ഉടന്‍ തന്നെ വ്യക്തമായ വിശദീകരണം നല്‍കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം.

സ്ത്രീകളുടെ സുരക്ഷയും മാന്യതയും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ അടിസ്ഥാന ബാധ്യതയാണ്. അത് കൊണ്ട് ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നിയമപരമായും സാമൂഹികമായും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാന്‍ഡില്‍ ; പ്രായപൂര്‍ത്തിയാകാത്തപ്പോഴും സമാനകൃത്യത്തില്‍ ഉള്‍പ്പെട്ടു.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു. 2025 ഒക്ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് സൈബര്‍ പോലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പോലീസ് ‘മുണ്ടേരി തിങ്ങ്സ്’ എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്നും കണ്ടെത്തി.

Scroll to Top