പശ്ചിമേഷ്യന്‍ യുദ്ധവും, പ്രവാസികളുടെ പ്രയാസങ്ങളും: മൊഗ്രാല്‍ മഖാം ഉറൂസ് മാറ്റി വെച്ചു.

മൊഗ്രാല്‍.മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന അറബി ഹാജി അവര്‍കളുടെ പേരില്‍ നടത്താന്‍ തീരുമാനിച്ച മഖാം ഉറൂസ് മാറ്റിവെച്ചതായി ജമാഅ ത്ത് കമ്മിറ്റി അംഗങ്ങളും, സ്വാഗതസംഘം ഭാരവാഹികളും അറിയിച്ചു.
2026 ഏപ്രില്‍ 1 മുതല്‍ 6 വരെയായി സംഘടിപ്പിക്കാനായി രുന്നു നേരത്തെ ജമാഅത്ത് കമ്മിറ്റിയുടെയും,മഹല്ല് നിവാസികളുടെയും യോഗം തീരുമാനിച്ചിരുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടു പോകുകയും, ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികളൊക്കെ പ്രയാസത്തിലു ള്ളതുകൊണ്ടുമാണ് ഉറൂസ് നീട്ടിവെക്കു ന്നതെന്ന് സംഘാടകസമിതി അംഗങ്ങളായ ബി എന്‍ മുഹമ്മദലി,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍,ബി വി ഹമീദ് മൗലവി, ഇബ്രാഹിം കൊപ്പളം,യു എം ഫസലുറഹ്‌മാന്‍,ബി കെ അന്‍വര്‍,സി എം ജലീല്‍ എന്നിവര്‍ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Scroll to Top