പൊതു അവധി ദിവസങ്ങളില്‍ JEE പരീക്ഷകള്‍ നടത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം രണ്ജമോഹന്‍ ഉണ്ണിത്താന്‍ എംപി
ആയിരക്കണക്കിന് കുട്ടികള്‍ ഹാജരാകുന്ന JEE പരീക്ഷകള്‍ ഈ വര്ഷം ക്രിസ്തുമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ ദിവസമായ പെസഹാ വ്യാഴം ദുഃഖ വെള്ളി ദിവസങ്ങളില്‍ നടത്തുന്നതിനുള്ള തീരുമാനത്തില്‍ നിന്ന്‌നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും അവസരം നഷ്ട്ടപെടുന്നവര്‍ക്കു വീണ്ടും അവസരം നല്കുനല്കുന്നതടക്കമുള്ള പരിപാടികള്‍ ഒട്ടും ഭൂഷണമല്ലെന്നും കാസര്‍ഗോഡ് എംപി ശ്രീ രാജ്മോഹന്‍ ഉണ്ണിത്താന്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായി അറിയിച്ചു .ഒരു മതേതര രാജ്യമായ ഭാരതത്തില്‍ ഇത്തരത്തില്‍ വിശ്വാസികളെപോലും പ്രയാസപ്പെടുത്തുന്ന രീതിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെറ്റായ പ്രവണതയാണെന്നും മതേതര ഇന്ത്യക്കു തന്നെ വലിയ ഒരു വെല്ലിവിളിയാണെന്നും എംപി പറഞ്ഞു




