കരള്‍ പകുത്തു നല്‍കി പിതാവിന് പുതുജീവന്‍ സമ്മാനിച്ച് മാതൃകയായ മിര്‍ഷാനക്ക് ദേശീയ വേദിയുടെ സ്‌നേഹ സമ്മാനം.
മൊഗ്രാല്‍ : കരള്‍ മാറ്റി വെക്കലിലൂടെ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചു വരാനാകൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ മൊഗ്രാല്‍ വലിയനാങ്കിയിലെ അബ്ദുല്‍ മുനീറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക വഴി മകള്‍ മിര്‍ഷാന മനുഷ്യ സ്‌നേഹത്തിന്റെ അതുല്യ ഉദാഹരണമായി മാറിയിരിക്കുകയാണ്.
ഗുരുതരമായ കരള്‍രോഗം മൂലം ജീവന്‍ തന്നെ അപകടത്തിലായിരുന്ന അബ്ദുല്‍ മുനീറിന്,തന്റെ കരളിന്റെ ഒരു ഭാഗം പകുത്ത് നല്‍കി പുതുജീവന്‍ സമ്മാനിക്കാന്‍ മുന്നോട്ടുവരികയായിരുന്നു 19 കാരിയായിരുന്ന മകള്‍ മിര്‍ഷാന.
സ്വന്തം ജീവന്റെ ഭാഗം പങ്കുവെച്ച് പിതാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മിര്‍ഷാനയുടെ ഈ മാതൃകാപരമായ തീരുമാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പ്ലസ് ടു പഠനത്തിനുശേഷം ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ മിര്‍ഷാന നിലവില്‍ കാസറഗോഡ് എ.സെഡ് ലേണിംഗ് കോളേജില്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ് വിദ്യാര്‍ത്ഥിനിയാണ്. രണ്ട് മാസം മുമ്പ് മിര്‍ഷാനയുടെ നികാഹും നടന്നു.
സ്‌നേഹവും കടമയും അന്യം നില്‍ക്കുന്ന ഇന്നിന്റെ സാഹചര്യത്തില്‍ മനുഷ്യ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി മാറിയ ഫാത്തിമ മിര്‍ഷാനയെ മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് സ്‌നേഹസമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു.
പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ സ്‌നേഹസമ്മാനം കൈമാറി. ജന. സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈല്‍സ്, എം.എ മൂസ, ടി.കെ അന്‍വര്‍, മുഹമ്മദ് സ്മാര്‍ട്ട്, റിയാസ് കരീം സംബന്ധിച്ചു.
0000000




