ഷാഹുല്‍ ഹമീദ് തങ്ങള്‍ പൊതുപ്രവര്‍ത്തന മേഖലയിലെ നിസ്വാര്‍ത്ഥ സേവകന്‍

?ഷാഹുല്‍ ഹമീദ് തങ്ങള്‍ പൊതുപ്രവര്‍ത്തന മേഖലയിലെ നിസ്വാര്‍ത്ഥ സേവകന്‍:

എം.സി. കമറുദ്ദീന്‍

?കുമ്പള:പൊതുപ്രവര്‍ത്തന മേഖലയിലെ നിസ്വാര്‍ത്ഥ സേവനത്തിലൂടെ ജനമനസ്സുകളില്‍ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു അകാലത്തില്‍ വിടപറഞ്ഞ പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷാഹുല്‍ ഹമീദ് തങ്ങള്‍ മാളികയെന്ന് മുന്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി കുമ്പള റോയല്‍ ഖുബ്ബ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ത്ഥനാ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

?സംഘടനയുടെ ട്രഷറര്‍ കൂടിയായിരുന്ന ഷാഹുല്‍ ഹമീദിന്റെ വേര്‍പാട് സാമൂഹിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് യഹിയ തങ്ങള്‍, സയ്യിദ് റഹീസ് തങ്ങള്‍ കുമ്പോല്‍, എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരിഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. അബ്ബാസ് ആരിക്കാടി അനുസ്മരണ പ്രഭാഷണം നടത്തി.

?സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല്‍ ഖാദര്‍, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.എം. മൂസ, അസീസ് മെരിക്കെ, നാസര്‍ ചെര്‍ക്കളം, ഗഫൂര്‍ ഏരിയാല്‍, ഖാലിദ് പട്ടേ, അന്‍വര്‍ ആരിക്കാടി, ബി.എ. ലത്തീഫ് ആദൂര്‍, ടി.എം. ശുഹൈബ്, സത്താര്‍ ആരിക്കാടി, അബ്ദുള്ള താജ്, സി.എച്ച്. ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
?ഷാഹുല്‍ തങ്ങളുടെ മകന്‍ ഹാഷിര്‍ തങ്ങള്‍, സഹോദരന്മാരായ താജുദ്ദീന്‍ തങ്ങള്‍, ബദറുദ്ദീന്‍ തങ്ങള്‍ എന്നിവരും ബി.എന്‍. മുഹമ്മദ് അലി, യൂസഫ് ഉള്‍വാര്‍, ടി.കെ. ജമാല്‍, ഹനീഫ്, അഷ്റഫ് നിമ, മുനീര്‍, ലത്തീഫ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കെ.വി. യൂസഫ് നന്ദി രേഖപ്പെടുത്തി.

Scroll to Top