ജാഗ്രതൈ! ഈ ഐപിഎല്‍ ടിക്കറ്റുകളെടുത്ത് പണി വാങ്ങരുത്, വ്യാജന്മാരെ സൂക്ഷിക്കാം
ഇന്ത്യന്‍ പ്രീമിയര്‍ ലീ?ഗ് ആരംഭിക്കാനിരിക്കെ മത്സരങ്ങളുടെ ടിക്കറ്റുകളിലെ വ്യാജന്മാരും സജീവം. മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണെന്ന പേരില്‍ വ്യാജ പേജുകളും പരസ്യങ്ങളും പ്രചരിപ്പിക്കപ്പെടുന്നതായി പൊലീസ് അറിയിച്ചു. വ്യാജമാണെന്ന് തിരിച്ചറിയാതെ ഇത്തരം ടിക്കറ്റുകള്‍ക്കായി ബന്ധപ്പെടുന്നവരെ ചാറ്റ് വഴി വിശ്വാസം നേടിയെടുത്ത് സാധാരണ നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക ആവശ്യപ്പെടുകയും, ‘VIP ടിക്കറ്റ്’, ‘Limited seats’ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
ഐപിഎല്‍ സീസണ്‍ നാളെ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഈ വ്യാ?ജന്മാര്‍ വിശ്വാസം നേടിയെടുക്കാന്‍ യഥാര്‍ത്ഥ ടിക്കറ്റുകളോട് സാമ്യമുള്ള വ്യാജ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ അയക്കുകയും പണം വാങ്ങുകയുമാണ്. എന്നാല്‍ ഇവ തട്ടിപ്പാണെന്ന് മനസിലാക്കി കഴിയുമ്പോഴേക്കും തട്ടിപ്പുകാര്‍ പണം തിരിച്ചുകിട്ടാത്തവിധം മാറ്റിയിട്ടുണ്ടാവും.
. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ടിക്കറ്റ് ഓഫറുകളില്‍ ഉടന്‍ വിശ്വസിക്കരുത്
. ടിക്കറ്റുകള്‍ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ അംഗികൃത വില്‍പ്പന പ്ലാറ്റ്‌ഫോമുകളിലൂടെയോ മാത്രം വാങ്ങുക
. സാധാരണ നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക ആവശ്യപ്പെടുന്ന ഇടപാടുകളില്‍ ജാഗ്രത പാലിക്കുക
. അപരിചിതരുമായുള്ള ഓണ്‍ലൈന്‍ പണമിടപാട് ഒഴിവാക്കുക
ഇത്തരത്തില്‍ ഏതെങ്കിലും സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്ലൈന്‍ നമ്പറിലോ https://cybercrime.gov.in/ എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കുക.




