ചെറുവത്തൂര്‍
എല്‍ഡിഎഫ് തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വി പി പി മുസ്തഫയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം. വ്യാജ സന്ദേശത്തിനെതിരെ എല്‍ഡിഎഫ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി ജനാര്‍ദനന്‍ ജില്ലാ ഇലക്ട്രല്‍ ഓഫീസറായ ജില്ലാ കലക്ടര്‍, എസ് പി എന്നിവര്‍ക്ക് പരാതി നല്‍കി. ഞാന്‍ തൃക്കരിപ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് നിങ്ങളുടെ ധനസഹായം അഭ്യര്‍ഥിക്കുന്നു എന്ന അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശമാണ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ ഹാക്ക് ചെയ്ത് ബാങ്ക് എക്കൗണ്ട് നമ്പറും നല്‍കിയാണ് പ്രചരണം നടത്തി തട്ടിപ്പ് നടത്തുന്നത്. ഇതിനായി സ്ഥാനാര്‍ഥിയുടെ സാമ്യമുള്ള ശബ്ദവും ഉപയോഗിച്ചു. സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും പണം തട്ടുന്നതിനുമായി നടത്തിയ വ്യാജന്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്.
വി പി പി മുസ്തഫയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം ;എല്‍ ഡി എഫ് പരാതി നല്കി




