ഐപിഎല്ലിന് ആവേശത്തുടക്കം; ചിന്നസ്വാമിയില്‍ ഹൈദരാബാദിനെതിരെ ആര്‍സിബിക്ക് ടോസ്

ഐപിഎല്ലിന് ആവേശത്തുടക്കം; ചിന്നസ്വാമിയില്‍ ഹൈദരാബാദിനെതിരെ ആര്‍സിബിക്ക് ടോസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 സീസണിന്റെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, അനികേത് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, സലില്‍ അറോറ, ഹര്‍ഷ് ദുബെ, ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ

റോയല്‍ ചലഞ്ചേഴ്‌സ് പ്ലേയിങ് ഇലവന്‍: വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശര്‍മ

Scroll to Top