തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 1,440 രൂപ കൂടി കുറഞ്ഞതോടെ സ്വര്‍ണവില 92,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 91,720 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കണം.
ഇന്നലെയും ഇന്നുമായി 2,600 രൂപയാണ് സംസ്ഥാനത്ത് ഒരു പവന് കുറഞ്ഞത്. ആഗോള വിപണികളിലെ ഇടിവിന്റെ തുടര്‍ച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. ആഭ്യന്തര സ്വര്‍ണ്ണ വിലയിലുണ്ടായ ഇടിവിന് പ്രധാന കാരണം ആഗോള സൂചനകള്‍ ദുര്‍ബലമായതാണ്. വെള്ളി വിലയിലും നേരിയ ഇടിവ് തുടര്‍ന്നു, ഓള്‍ കേരള ?ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഇന്നത്തെ വില വിവരങ്ങള്‍
ഒരു ഗ്രം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11465 രൂപയാണ്. ഒരു ?ഗ്രം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9430 രൂപയാണ്. ഒരു ?ഗ്രം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7345 രൂപയാണ്. ഒരു ?ഗ്രം 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 4740 രൂപയാണ്. വെള്ളിയുടെ വില 170 രൂപയാണ്.




