ബെംഗളൂരു: വൃക്ഷമാതാവ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സാലുമരാട തിമ്മക്ക ബെംഗളൂരുവില്‍ അന്തരിച്ചു. 114 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1911ല്‍ കര്‍ണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കില്‍ ജനിച്ച തിമ്മക്ക, മരങ്ങള്‍ നട്ടുവളര്‍ത്തിയതിലൂടെയാണ് ശ്രദ്ധേയയായത്. കുഡൂര്‍-ഹൂളിക്കല്‍ സംസ്ഥാനപാതയില്‍ 385 പേരാലുകളാണ് തിമ്മക്ക നട്ടുവളര്‍ത്തിയത്. മരങ്ങളെ മക്കളായ് കണ്ട് സ്‌നേഹിച്ചിരുന്ന തിമ്മക്കയെ രാജ്യം 2019ല്‍ പത്മശ്രീ പരുസ്‌കാരം നല്‍കി ആദരിച്ചിരുന്നു. അന്ന് ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചത് തിമ്മക്കയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു.
‘വൃക്ഷമാതാവി’ന് വിട: പരിസ്ഥിതി പ്രവര്‍ത്തക സാലുമരാട തിമ്മക്ക അന്തരിച്ചു; 2019ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു




