ഡയലൈഫ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍’ഷുഗര്‍ ഫ്രീ കാസര്‍ഗോഡ്’ ക്യാമ്പയിന്റെ ഭാഗമായിവാക്കത്തോണ്‍ സംഘടിപ്പിച്ചു

കാസര്‍ഗോഡ്: നവംബര്‍ 14 വേള്‍ഡ് ഡയബറ്റിക് ഡേയോട് അനുബന്ധിച്ച് ഡയലൈഫ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍’ഷുഗര്‍ ഫ്രീ കാസര്‍ഗോഡ്’ ക്യാമ്പയിന്റെ ഭാഗമായി
വാക്കത്തോണ്‍ സംഘട്ടിപ്പിച്ചു* കാസര്‍ഗോടെ പ്രധാന ഡയബറ്റിക് സെന്റര്‍ ആയ ഡയലൈഫ് സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ‘ഷുഗര്‍ ഫ്രീ കാസര്‍ക്കോഡ്’ എന്നപേരില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ നടന്നു വരികയാണ്. ഡയബറ്റിക് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ ഡയബറ്റിക് വരാതിരിക്കാം എന്നും ഡയബറ്റിക് രോഗമുള്ളവര്‍ക്ക് എങ്ങിനെ രോഗം ചികിത്സിച്ചു ബേദമാക്കാമെന്നും അവരുടെ ഭക്ഷണരീതികള്‍ എന്തൊക്കെ ആണെന്നും എന്നതിനെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാസര്‍ഗോഡ് ഡയലൈഫ് സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍’ഷുഗര്‍ ഫ്രീ കാസര്‍ഗോഡ്’ എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുന്ന ത്. ക്യാമ്പയിന്റെ ഭാഗമായി
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സൗജന്യ ഷുഗര്‍ ബി പി പരിശോധന, സ്‌കൂളുകള്‍, കോളേജുകള്‍, ഡയാലിസിസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടി പ്പിച്ചും, റീല്‍സ് കോമ്പറ്റിഷന്‍, വാക്കത്തോണ്‍ പോലുള്ള നിരവധി പരിപാടികള്‍ നടത്തി വരികയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാസര്‍ഗോഡ്, റോട്ടറി ക്ലബ് കാസര്‍ഗോഡ്, എ പി ജെ അബ്ദുല്‍കലാം കോളേജ് സംയുക്തമായാണ് വാക്കത്തോണ്‍ സംഘ ടിപ്പിച്ചത്. വാക്കത്തോണ്‍ കാസര്‍ഗോഡ് IMA ചെയര്‍മാന്‍ ഡോക്ടര്‍ നാരായണ്‍ നായിക്ക് , ഫ്‌ലാഗ് ഓഫ് ചെയ്യ്തു. ഡോക്ടര്‍ രേഖ റോയ്, അന്നപ്പാ കാമത്ത്, ഹരികിരണ്‍ ബങ്കേര എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ മൊയ്ദീന്‍ കുഞ്ഞി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. 100ല്‍ പരം ആളുകള്‍ വാക്കത്തോണില്‍ പങ്കെടുത്തു.

Scroll to Top