തൃക്കരിപ്പൂര്‍ : പിഎംഎസ് എ പി ടി എസ് വിഎച്ച് എസ്എസ് കൈക്കോട്ട് കടവ് ശിശുദിനാഘോഷഷത്തിന്റെ ഭാഗമായി പിഞ്ചു വിദ്യാര്‍ത്ഥികളുടെ മെഗാ ഒപ്പന, മെഗാ ദഫ് എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു
സ്‌കൂളിലെ ഒന്ന് രണ്ട് ക്ലാസുകളിലെ ആണ്‍കുട്ടികളാണ് മെഗാ ദഫ് അവതരിപ്പിച്ചത്. ഒപ്പനപ്പാട്ടിന്റെ ഈരടികളോടെ തോഴിമാരും പുതുനാരിയുമായി മെഗാ ഒപ്പന അവതരിപ്പിച്ചത് ഒന്ന് രണ്ട് ക്ലാസിലെ പെണ്‍കുട്ടികളും . പിഞ്ചുമക്കളുടെ വ്യത്യസ്തമായ ഈ പരിപാടി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ ആസ്വാദ്യകരമായി.
ശിശുദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ സ്‌പെഷ്യല്‍ അസംബ്ലിയും സംഘടിപ്പിച്ചിരുന്നു. യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും ഏറെ നയനമനോഹരമായി .
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ബി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു ,പിടിഎ വൈസ് പ്രസിഡണ്ട് നസീര്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ മാസ്റ്റര്‍ , ദാവൂദ്മാസ്റ്റര്‍, റാഷിദ് മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.




