വിദ്യാര്‍ഥിയെ മര്‍ദിച്ചു പണം അപഹരിച്ചു: മിനി സ്‌ക്രീന്‍ താരം അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ഥിയെ മര്‍ദിച്ചു പണം അപഹരിച്ച കേസില്‍ മിനി സ്‌ക്രീന്‍ താരം പേരാമ്പ്ര മരുതോര്‍ചാലില്‍ വീട്ടില്‍ അതുല്‍ ശിവ(20)യെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ‘എം 80 മൂസ’ എന്ന പരിപാടിയിലൂടെയാണു ഇയാള്‍ ജനശ്രദ്ധ നേടിയത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വെള്ളിയാഴ്ച ഉച്ചയോടെ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെടുകയും നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുവായൂരപ്പന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അതുല്‍.

KCN

more recommended stories