ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്ന നിലപാടിലുറച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. ഇക്കാര്യം നാളെ കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. വിഷയം ഉന്നയിച്ചാല്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.
അടുത്ത മാസം 18ന് രാജ്യസഭയിലെ കാലാവധി തീരുന്ന യെച്ചൂരിയെ വീണ്ടും ബംഗാളില്‍ നിന്നു മത്സരിപ്പിക്കണമെന്ന നിലപാടാണ് ബംഗാള്‍ ഘടകത്തിന്റേത്. കോണ്‍ഗ്രസിന്റെ പിന്തുണയോടുകൂടി മാത്രമേ യെച്ചൂരിക്ക് ജയിക്കാന്‍ സാധിക്കുകയുള്ളൂ. മത്സരിക്കുന്നത് യെച്ചൂരിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് പാര്‍ട്ടി അണികള്‍ക്കും സംസ്ഥാന ഘടകങ്ങള്‍ക്കും തെറ്റായ സന്ദേശമാകും നല്‍കുകയെന്നും ഈ സാഹചര്യത്തില്‍ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേയും ഒപ്പമുള്ളവരുടേയും അഭിപ്രായം.
more recommended stories
-
പി ടി എച്ച് നേഴ്സുമാരെ ആദരിച്ചു
കാസറഗോഡ് : ലോക നേഴ്സ് ദിനത്തിനോടനുബന്ധിച്ച്.
-
DACAK യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം KLM സ്റ്റേഡിയത്തില്‍ കേരളവും ഉത്തര്‍പ്രദേശും നടന്ന മത്സരത്തില്‍ കേരള ടീം വിജയിച്ചു
DACAK യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം KLM സ്റ്റേഡിയത്തില്‍.
-
ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ അടക്കം 11 പേര് മരിച്ചു; വന്‍ ദുരന്തം ബംഗാളിലെ മാള്‍ഡയില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് 11.
-
കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ല’; പ്രത്യേക പരിഗണന നല്‍കിയില്ലെന്നും സുപ്രീംകോടതി
ദില്ലി: കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയില്ലെന്ന്.
Leave a Comment