കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ ഹോസ്റ്റല്‍

കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ പ്രശ്നം പരിഹരിക്കുന്നതിന് അടിന്തരമായി രണ്ടു ഹോസ്റ്റലുകള്‍ നിര്‍മിക്കാമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍. ഒന്ന് യുജിസി ഗ്രാന്റ് ഉപയോഗിച്ചും മറ്റൊന്ന് സാമൂഹ്യക്ഷേമ ഗ്രാന്റ് ഉപയോഗിച്ചുമായിരിക്കും നിര്‍മിക്കുക.
ഹോസ്റ്റല്‍ സൗകര്യമില്ലാത്തതുകൊണ്ട് പട്ടികജാതിപട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും പിന്നോക്ക സമുദായ വിദ്യാര്‍ത്ഥികളും നേരിടുന്ന പ്രയാസം മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തിപ്പോഴാണ് രണ്ടു ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ ഉടനെ നിര്‍മിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്. എന്നാല്‍ സര്‍വകലാശാലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുക പ്രായോഗികമല്ലെന്നും സ്വകാര്യ ഹോസ്റ്റലുകള്‍ കൂടി വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തേണ്ടി വരുമെന്നും ജാവേദ്ക്കര്‍ പറഞ്ഞു.
കാസര്‍കോട് സര്‍വകലാശാലയുടെ വികസനത്തിന് അടുത്ത ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തുമെന്ന് മുഖ്യമന്ത്രിക്ക് ജാവവേദ്കര്‍ ഉറപ്പു നല്‍കി.

KCN

more recommended stories