ദിലീപിന്റെ ഭൂമി കയ്യേറ്റം: വടക്കന്‍ പരവൂര്‍ കരുമാലൂരിലെ ഭൂമി വ്യാഴാഴ്ച അളക്കും

കൊച്ചി: വടക്കന്‍ പറവൂരില്‍ നടന്‍ ദിലീപ് കയ്യേറിയെന്നു പരാതി ഉയര്‍ന്ന ഭൂമി വ്യാഴാഴ്ച റവന്യൂ ഉദ്യോഗസ്ഥര്‍ അളക്കും. കരുമാലൂര്‍ പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്നാണ് തഹസില്‍ദാരുടെ തീരുമാനം. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഭൂമി കൈയ്യേറ്റമെന്ന് ആക്ഷേപമുണ്ട്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും പേരില്‍ എട്ടുവര്‍ഷം മുന്‍പാണ് കരുമാലൂര്‍ കാരയ്ക്കാ തുരുത്തില്‍ രണ്ടേക്കറോളം സ്ഥലം വാങ്ങിയത്. ഈ സ്ഥലത്തോട് ചേര്‍ന്ന് കിടന്നിരുന്ന ഒരേക്കറിലധികം പുറമ്പോക്ക് ദിലീപ് കൈയേറിയെന്നാണ് ആക്ഷേപം. കൈയേറ്റത്തിന് ഒത്താശ ചെയ്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

KCN

more recommended stories