സി.വൈ.സി.സി.ചൗക്കി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി

ചൗക്കി : മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിന്റെ ഹൃദയഭാഗമായ ചൗക്കിയെ ആധുനിക സൗകര്യമുള്ള ഹൈടെക്‌സ്ട്രീറ്റായി മാറ്റാനുള്ള നടപടി സ്വീകരിക്കുക ഉള്‍പ്പെടെയുള്ള ചൗക്കിയുടെ വികസനം ആവശ്യപ്പെട്ടുകൊണ്ട് സി വൈ സി സി ചൗക്കി പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീലിന് നിവേദനം നല്‍കി. നിവേദനത്തില്‍ ആവിശ്യപ്പെട്ട കാര്യങ്ങള്‍ക്ക് തക്കതായ നടപടി സ്വികരിക്കുമെന്നും, ചൗക്കിയിലെ സ്ട്രിറ്റ് ലൈറ്റില്ലാത്ത പ്രദേശങ്ങളില്‍ സ്ട്രിലൈറ്റ് സ്ഥാപ്പിക്കുമെന്നും, മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്നുള്ള നടപടി സ്വികരിക്കുമെന്നും, ഹൈവേ വികസനത്തിന്റെ പണി നടക്കാനുള്ളത് കൊണ്ട് ചൗക്കീ ജംഗഷനുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ക്ക് തടസ്സമുള്ളതായ്യും പ്രസിഡണ്ട് എ.എ. ജലീല്‍ നിവേദന സംഘത്തിലുണ്ടായിരുന്ന സി.വൈ.സി.സി ഭാരവാഹികളോട് പറഞ്ഞു. ഹനീഫ് കടപ്പുറം, സാദിഖ് കടപ്പുറം, തൗസീഫ് ചൗക്കി,അസ്ലം അബ്ദുള്ള, സിദ്ധീഖ് വെസ്റ്റ്, ദില്‍ഷാദ് ഹരജാല്‍, സുബൈര്‍ ചൗക്കി, ഫര്‍സീ വെസ്റ്റ്, സഫവാന്‍ കുന്നില്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി.

KCN

more recommended stories