ഭാര്യയുടെ മരണം; മനംനൊന്ത ഭര്‍ത്താവ് ജീവനൊടുക്കി

ചെറുവത്തൂര്‍: ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. ഭാര്യ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ഭര്‍ത്താവ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ചെറുവത്തൂര്‍ മടക്കര കാടങ്കോട് അസിനാര്‍മുക്കിലെ ശാരദ (60) ആണ് മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. മരണവിവരമറിഞ്ഞതോടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ (65) ഇതേ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. ഇയാളുടെ ഭാര്യ മാസങ്ങളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് രോഗം മൂര്‍ച്ഛിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയെ പരിചരിക്കാന്‍ നിന്നത് ഭര്‍ത്താവ് തന്നെയായിരുന്നു. ഭാര്യയുടെ മരണവിവരമറിഞ്ഞതോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക്പോയി ചാടുകയായിരുന്നു. രണ്ടു പേരുടെയും മൃതദേഹം ഫാദര്‍മുള്ളേഴ്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

KCN

more recommended stories