നീലേശ്വരത്ത് മെഗാ മെഡിക്കല്‍ ക്യാമ്പ്

കാസര്‍കോട്: നീലേശ്വരം താലൂക്ക് ആശുപത്രി സംഘടിപ്പിക്കുന്ന സൗജന്യമെഗാ മെഡിക്കല്‍ ക്യാമ്പ് ഈ മാസം 30 ന് രാവിലെ ഒമ്പതിന് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ നീലേശ്വരം പളളിക്കര സെന്റ് ആന്‍സ് എ യു പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ മുഖ്യാതിഥിയാകും.
പളളിക്കര കോസ്‌മോസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവരുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസ് എന്‍ സി ഡി യൂണിറ്റ് രക്തസമ്മര്‍ദ്ദം, പ്രമേഹം, ഇസിജി പരിശോധന സംവിധാനം ഒരുക്കും. 10 വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും.

KCN

more recommended stories